കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡിപി പിന്തുണ സുധീരന്

  • By Staff
Google Oneindia Malayalam News

കൊച്ചി: ആലപ്പുഴയില്‍ പിഡിപിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം.സുധീരനായിരിക്കും. പിഡിപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

പാര്‍ട്ടിയ്ക്കതീതമായ തീരുമാനങ്ങള്‍ എടുക്കുന്ന ജനാധിപത്യ വാദിയാണ് സുധീരന്‍. പിഡിപിയ്ക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടതുകൊണ്ടുകൂടിയാണ് സുധീരനെ പിന്തുണയ്ക്കുന്നത്. - പിഡിപി നേതാക്കള്‍ പറഞ്ഞു.

കൊല്ലം, മൂവാറ്റുപുഴ, മുകുന്ദപുരം, തൃശൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ പിഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുണ്ട്. കൊല്ലത്ത് ജില്ലാ പ്രസിഡന്റ് കൊല്ലുവിള നാസിമുദ്ദീന്‍, മൂവാറ്റുപുഴയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം മാഹീന്‍ ബാദുഷാ മൗലവി, മുകുന്ദപുരത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് സാബു അലി, തൃശൂരില്‍ സെക്രട്ടേറിയറ്റംഗം എം.പി. രഞ്ജിത്ത്, പൊന്നാനിയില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വി. കുഞ്ഞുമുഹമ്മദ് എന്നിവരാണ് മല്‍സരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X