ഇറാഖില്‍ ഇറ്റലിക്കാരനെ കൊന്നു
റോം: ഇറാഖില്‍ ബന്ദികളാക്കിയ നാല് ഇറ്റലിക്കാരില്‍ ഒരാളെ തീവ്രവാദികള്‍ കൊന്നു. മരണം സ്ഥിരീകരിച്ചതായി ഇറ്റലിയുടെ വിദേശകാര്യമന്ത്രി അറിയിച്ചു. ഫാബ്രിസിയോ ക്വത്റോക്കി എന്ന സുരക്ഷാഉദ്യോഗസ്ഥനെയാണ് വധിച്ചത്.
ഖത്തറിലുള്ള ഇറ്റലിയുടെ അംബാസഡര്‍ അല്‍ജസീറ ടെലിവിഷനിലെ ദൃശ്യങ്ങള്‍ കണ്ട ശേഷം മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. സഖ്യസേനയില്‍ നിന്ന് ഇറ്റലി പിന്മാറിയാല്‍ ബന്ദികളെ വിട്ടയക്കാമെന്ന് തീവ്രവാദികള്‍ അറിയിച്ചിരുന്നു.
എന്നാല്‍ സഖ്യസേനയില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്ന് ഇറ്റലി പ്രഖ്യാപിച്ചു. ഇതോടെയാണ് ബന്ദികളില്‍ ഒരാളെ വധിച്ചതെന്ന് കരുതുന്നു. ശേഷിയ്ക്കുന്ന മൂന്ന് പേരെയും വധിയ്ക്കുമെന്ന് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്കി.












Click it and Unblock the Notifications