കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്നും പിന്‍മാറില്ല: ഇറ്റലി

  • By Staff
Google Oneindia Malayalam News

ബഗ്ദാദ്: ബന്ദികളില്‍ ഒരാളെ വധിച്ചെങ്കിലും ഇറാഖില്‍ നിന്നും ഒരു കാരണവശാലും പിന്‍മാറുന്ന പ്രശ്നമില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി പറഞ്ഞു.

ബന്ദിയാക്കിയ ഇറ്റലിക്കാരനെ തീവ്രവാദികള്‍ വധിയ്ക്കുന്ന അല്‍ ജസീറയിലെ ദൃശ്യങ്ങള്‍ വളരെ ക്രൂരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഒരു ജീവന്‍ നശിപ്പിച്ചു. സമാധാനത്തിനുള്ള ഞങ്ങളുടെ ശ്രമങ്ങളെയോ മൂല്യങ്ങളെയോ അവര്‍ മാനിച്ചില്ല. - ബെര്‍ലുസ്കോണി പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് സദ്ദാം ഹുസൈനെ പുറത്താക്കിയ ശേഷം ഏറ്റവും രക്തരൂക്ഷിതമായ ഒു ദശയിലൂടെയാണ് ഇറാഖ് കടന്നുപോവുന്നത്. പല പേരുകളില്‍ അറിയപ്പെടുന്ന തീവ്രവാദിസംഘങ്ങള്‍ ഇപ്പോള്‍ വിദേശികളെ ബന്ദികളാക്കുന്നത് ഇറാഖില്‍ പതിവാക്കിയിരിക്കുകയാണ്. പുതിയൊരു വിലപേശല്‍ തന്ത്രമാണ് ഇതിലൂടെ തീവ്രവാദികള്‍ പ്രയോഗിയ്ക്കുന്നത്.

പക്ഷെ ഇതാദ്യമായാണ് തീവ്രവാദികള്‍ ബന്ദികളാക്കിയ വിദേശികളില്‍ ഒരാളെ വധിയ്ക്കുന്നത്. അതിന്റെ ദൃശ്യങ്ങളും അല്‍ജസീറയില്‍ കാണിച്ചത് ഇതാദ്യമായാണ്.

ഇതിനിടെ രണ്ടു ജപ്പാന്‍കാരെ കൂടി തീവ്രവാദികള്‍ ബന്ദികളാക്കിയിട്ടുണ്ട്. ബന്ദികളാക്കിയവരില്‍ ഫ്രാന്‍സിലെ ഒരു പത്രപ്രവര്‍ത്തകനെ വിട്ടയച്ചു. യുഎസ് നേതൃത്വത്തില്‍ ഇപ്പോള്‍ ഷിയാ നേതാവ് അല്‍ സാദറിനെതിരെയും സുന്നി തീവ്രവാദികള്‍ക്കെതിരെയും ശക്തമായ ആക്രമണം നടക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ ഏകദേശം ആയിരത്തോളം ഇറാഖികളും 93 യുഎസ് സൈനികരും കൊല്ലപ്പെട്ടു.

യുഎസിനും അല്‍ സാദറിനും ഇടയില്‍ മധ്യസ്ഥരായി പ്രവര്‍ത്തിയ്ക്കാന്‍ ഇറാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X