Get Updates
Get notified of breaking news, exclusive insights, and must-see stories!

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് ഏപ്രില്‍ 16 വെള്ളിയാഴ്ച തുടങ്ങി.

ആദ്യമായി പത്രിക നല്‍കിയ പ്രമുഖരില്‍ കണ്ണൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എ. പി. അബ്ദുള്ളക്കുട്ടി ഉള്‍പ്പെടുന്നു. രാവിലെ കളക്ടറേറ്റിലെത്തി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് അബ്ദുള്ളക്കുട്ടി പത്രിക സമര്‍പ്പിച്ചു. സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ഇ. പി. ജയരാജ്, എം. വി. ജയരാജന്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ അബ്ദുള്ളക്കുട്ടിയെ അനുഗമിച്ചു.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതീദേവി, ബിജെപി സ്ഥാനാര്‍ഥി സി. കെ. വാസുദേവന്‍ മാസ്റര്‍ എന്നിവര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പത്രിക നല്‍കി.

ഏപ്രില്‍ 23 വരെ പത്രിക സമര്‍പ്പിക്കാം. 24ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഏപ്രില്‍ 26 ആണ്.

മന്ത്രി കെ. മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെയും പത്രികാസമര്‍പ്പണം വെള്ളിയാഴ്ച തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+