പമ്പയില്‍ രണ്ട് അയ്യപ്പഭക്തര്‍ മുങ്ങിമരിച്ചു
പത്തനംതിട്ട: ഏപ്രില്‍ 15 വ്യാഴാഴ്ച പമ്പാനദിയില്‍ രണ്ട് അയ്യപ്പഭക്തര്‍ മുങ്ങിമരിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു.
പത്തനംതിട്ട ജില്ലയിലെ പെരുനാടിനടുത്ത് മടത്തുമുഴിയില്‍ വച്ചാണ് മൂന്ന് പേരും പമ്പയില്‍ മുങ്ങിപ്പോയത്. വട്ടപ്പാറ സ്വദേശികളായ അനൂപ് (17), ഗോപന്‍ (19) എന്നിവരാണ് മരിച്ചത്. വട്ടപ്പാറ സ്വദേശി സുരേഷിനാണ് (24) പരിക്കേറ്റത്.
മൂന്ന് പേരും ശബരിമല ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ സുരേഷിനെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications