വൈദ്യുതിനിരക്ക് ഈ വര്‍ഷം വര്‍ധിപ്പിക്കില്ല
തിരുവനന്തപുരം: വൈദ്യുതി നിരക്ക് നടപ്പ് സാമ്പത്തികവര്‍ഷം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന താരിഫ് റെഗുലേറ്റി കമ്മിഷന്‍ തീരുമാനിച്ചു.
കമ്മിഷന്‍ ചെയര്‍മാന്‍ എം. കെ. ജി. പിള്ളയും കമ്മിഷനംഗം സി. ബാലകൃഷ്ണനുമാണ് ഏപ്രില്‍ 16 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
വൈദ്യുതി ബോര്‍ഡിന് അധികബാധ്യതയായി വരുന്ന 96 കോടി രൂപ സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡിലേക്ക് തിരിച്ചടക്കണം. ഈ തുക സര്‍ക്കാര്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിക്കേണ്ടിവരുമെന്ന് പിള്ളയും ബാലകൃഷ്ണനും അറിയിച്ചു.












Click it and Unblock the Notifications