ജപ്തി ചെയ്താല്‍ നടപടി: മന്ത്രി രാഘവന്‍
തിരുവനന്തപുരം: കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം മറികടന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും സഹകരണ ബാങ്കുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് പുറപ്പെടുവിച്ചാല്‍ കര്‍ഷകര്‍ അത് വകവയ്ക്കേണ്ടതില്ലെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുറഞ്ഞ പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് പുനര്‍വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. പുനര്‍വായ്പ നല്‍കുമ്പോള്‍ ഉണ്ടാവുന്ന നഷ്ടം കാര്‍ഷിക വില സ്ഥിരതാനിധിയില്‍ നിന്ന് നികത്തും.
ദേശസാല്‍കൃതബാങ്കുകളും മറ്റ് ബാങ്കുകളും കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications