ശ്രീനാരായണഗുരുവിന്റെ വസ്ത്രങ്ങള്‍ കവര്‍ന്നു
വര്‍ക്കല: ശിവഗിരി മഠത്തില്‍ നിന്നും ശ്രീനാരായണഗുരു ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന വസ്ത്രങ്ങളും എണ്ണവിളക്കുകളും വെള്ളിപ്പാത്രങ്ങളും മോഷണം പോയി.
ഏപ്രില്‍ 13 ചൊവാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. മഠത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തനിലയില്‍ കാണപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.
തിരുവനന്തപുരം എസ്പി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications