Get Updates
Get notified of breaking news, exclusive insights, and must-see stories!

നായര്‍ സമാജം മുരളീധരനെ പിന്തുണക്കില്ല

കൊച്ചി: വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ സമസ്ത നായര്‍ സമാജം (എസ്എന്‍എസ്) യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ പിന്തുണക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സമാജം പ്രസിഡന്റ് എന്‍. പ്രഭാകരന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നായര്‍ സമുദായത്തിന് ഗുണം ചെയ്യുന്ന സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനാണ് സമാജം തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രഭാകരന്‍നായര്‍ വ്യക്തമാക്കി.

ഗുരുവായൂരില്‍ ഒരു സമൂഹ വിവാഹ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുരളിയെ ക്ഷണിച്ചപ്പോള്‍ അത് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതെ ഗുരുവായൂര്‍ വിടുകയാണ് ചെയ്തത്. ഇത് നായര്‍ സമുദായത്തിനിടയില്‍ ക്ഷോഭമുണര്‍ത്താന്‍ കാരണമായി.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിനെ സമാജം പിന്തുണയ്ക്കും. സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രമന്ത്രിയെന്ന നിലയില്‍ രാജഗോപാല്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത്.

വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയയെ തിരുവനന്തപുരത്ത് പ്രവേശിക്കുന്നതില്‍ നിന് തടഞ്ഞത് സര്‍ക്കാരില്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതെന്ന് പ്രഭാകരന്‍നായര്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+