Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു

Soundarya in election campaignബാംഗ്ലൂര്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൗന്ദര്യയുടെയും സഹോദരന്‍ അമര്‍നാഥ്, ബിജെപി പ്രവര്‍ത്തകന്‍ രമേഷ്കദം, പൈലറ്റ് ക്യാപ്റ്റന്‍ ജോയി ഫിലിപ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയില്‍.

തിരിച്ചറിയാനാവാത്തവിധം മൃതദേഹങ്ങള്‍ ഹെലികോപ്റ്റിനകത്ത് കരിഞ്ഞുപോയിരുന്നുവെന്ന് ഡിജിപി മഡിയാല്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് നിന്നും 15 അടി അകലെയായാണ് അടര്‍ന്ന് തെറിച്ചു വീണ ഹെലികോപ്റ്ററിന്റെ വാതില്‍ കിടന്നിരുന്നത്.

രാവിലെ 11.05നാണ് ആന്ധ്രയിലെ കരിനഗറിലേക്ക് പറന്നുയര്‍ന്ന വിമാനം 100 അടി ഉയരത്തില്‍ എത്തിയപ്പോള്‍ നിലംപതിയ്ക്കുകയായിരുന്നു. വൈകാതെ ഹെലികോപ്റ്ററിന് തീപിടിയ്ക്കുകയായിരുന്നുവെന്ന് ഈ ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്കിയ അഗ്നി എവിയേഷന്‍ കമ്പനി സിഇഒ അരവിന്ദ് ശര്‍മ്മ പറഞ്ഞു. അപകട കാരണത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.

അപകടം നടന്ന സ്ഥലത്തേയ്ക്ക്ചുറ്റുപാടു നിന്നും നൂറുകണക്കിനാളുകള്‍ ഓടിയെത്തിയതിനാല്‍ അവരെ നിയന്ത്രിക്കാന്‍ പൊലീസിന് നന്നേ പാടുപെടേണ്ടിവന്നു. അപകടത്തെ തുടര്‍ന്ന് കര്‍ണ്ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ചതായി ബിജെപി യൂണിറ്റ് പ്രസിഡന്റ് അനന്ത് കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+