രാംജത്മലാനി പിന്മാറി
ദില്ലി: ലഖ്നോവില്‍ പ്രധാനമന്ത്രി വാജ്പേയിയ്ക്കെതിരെ മത്സരിയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും നിയമവിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംജത്മലാനി പിന്മാറി.
തന്റെ ജീവിതത്തിലെ അവസാനതിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ നില്ക്കുന്ന തനിയ്ക്കെതിരെ മത്സരിയ്ക്കരുതെന്ന് വാജ്പേയി ചിരകാല സുഹൃത്തായ രാം ജത്മലാനിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലണ്ടനില്‍ മകന്‍ ജനകിനെ കാണാന്‍ പോയ വാജ്പേയി അവിടെ നിന്നും ഫാക്സ് സന്ദേശം അയയ്ക്കുകയായിരുന്നു.
കുടുംബപരമായ പ്രശ്നങ്ങള്‍ കാരണമാണ് മത്സരരംഗത്തുനിന്നും പിന്‍മാറുന്നതെന്ന് രാം ജത്മലാനി അറിയിച്ചിട്ടുള്ളതെന്നും അത് മുഖവിലയ്ക്കെടുക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ്മ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് രാംജത്മലാനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാംജത്മലാനി മത്സരരംഗത്ത് നിന്നും പിന്‍മാറുമെന്ന് സൂചനകിട്ടിയതിനെ തുടര്‍ന്ന് അഖിലേഷ്ദാസിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.












Click it and Unblock the Notifications