കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരരംഗത്ത് നിന്ന് പിന്മാറിയിട്ടില്ല: ജെത്മലാനി

  • By Staff
Google Oneindia Malayalam News

ദില്ലി: താന്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയിട്ടില്ലെന്നും പ്രധാനമന്ത്രി വാജ്പേയിക്കെതിരെ ലഖ്നൗവില്‍ താന്‍ മത്സരിക്കുമെന്നും രാംജത്മലാനി അറിയിച്ചു.

ഇതുസംബന്ധിച്ച് ലഖ്നൗ റിട്ടേണിംഗ് ഓഫീസര്‍ക്ക് രാംജത്മലാനി കത്തയച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും താന്‍ മത്സരരംഗത്തു തന്നെയുണ്ടെന്നും റിട്ടേണിംഗ് ഓഫീസര്‍ക്കയച്ച കത്തില്‍ ജത്മലാനി വ്യക്തമാക്കി.

ജത്മലാനിയുടെ സുഹൃത്തായ സ്വാമി അിവേശ് കത്തിന്റെ കോപ്പികള്‍ ദില്ലിയില്‍ വിതരണം ചെയ്തു.

മത്സരരംഗത്തു നിന്ന് പിന്മാറാന്‍ തന്റെ കുടുംബത്തില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നുവെന്ന് ജത്മലാനി സമ്മതിച്ചു. രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ സൗഹൃദത്തെ അവഗണിക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

താന്‍ മത്സരരംഗത്തു നിന്ന് പിന്മാറുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലഖ്നൗവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ അഖിലേഷ്ദാസ് പത്രിക പിന്‍വലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X