വ്യോമമന്ത്രാലയം അന്വേഷണം തുടങ്ങി
ബാംഗ്ലൂര്‍: നടി സൗന്ദര്യയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ പ്രാഥമിക അന്വേഷണം തുടങ്ങി.
സെസ്സ്ന 180 എന്ന വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററിലാണ് സൗന്ദര്യ യാത്ര ചെയ്തിരുന്നത്. ഹെലികോപ്റ്റര്‍ തകര്‍ച്ചയ്ക്ക് കാരണമായി പ്രത്യേകിച്ചൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പി.പി. കടമ്പാലിതായ പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെലികോപ്റ്റര്‍ സംബന്ധിച്ച എല്ലാ രേഖകളും അഗ്നി എവിയേഷന്‍ എന്ന കമ്പനിയില്‍ നിന്ന് ശേഖരിച്ചുവരികയാണ്. ഈ രേഖകളില്‍ നിന്ന് എന്തെങ്കിലും കാരണം കണ്ടെത്താനാവുമോ എന്നാണ്നോക്കുന്നത്. - അദ്ദേഹം പറഞ്ഞു.
1955ല്‍ നിര്‍മ്മിച്ച ഈ ഹെലികോപ്റ്റര്‍ അഗ്നി എവിയേഷന്‍ ഒരു വര്‍ഷം മുമ്പ്പോണ്ടിച്ചേരിയിലെ നെക്സസ് കമ്പ്യൂട്ടേഴ്സിന്റെ കയ്യില്‍ നിന്നുമാണ് വിലയ്ക്കെടുത്തത്. 1991ല്‍ ആണ്ഈഹെലികോപ്റ്റര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 25 വര്‍ഷം ആയുസ്സുള്ള ഈ എയര്‍ക്രാഫ്റ്റ് ഇതുവരെ 7,000 മണിക്കൂറുകള്‍ മാത്രമാണ് പറന്നിട്ടുള്ളത്.












Click it and Unblock the Notifications