മുരളിക്കെതിരെ മത്സരിക്കും: ശരത്
കാഞ്ഞങ്ങാട്: ഏപ്രില്‍ 22ഓടെ തന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വടക്കാഞ്ചേരിയില്‍ വൈദ്യുതിമന്ത്രി കെ. മുരളീധരനെതിരെ മത്സരിക്കുമെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. ഏപ്രില്‍ 22ന് മുമ്പായി തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുരളിക്കെതിരെ മത്സരിക്കേണ്ടിവരികയാണെങ്കില്‍ വടക്കാഞ്ചേരിയില്‍ പത്രിക നല്‍കുന്നതിന് വേണ്ട എല്ലാ രേഖകളും താന്‍ തയ്യാറാക്കിവച്ചിട്ടുണ്ടെന്ന് ശരത് ചന്ദ്രപ്രസാദ് വ്യക്തമാക്കി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഏപ്രില്‍ 22 ആണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എ. കെ. ആന്റണിക്കും കെ. കരുണാകരനുമെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് നേതാവ് കെ. പി. ഉണ്ണിക്കൃഷ്ണനുമായി ശരത്ചന്ദ്രപ്രസാദ് കൂടിക്കാഴ്ച നടത്തിയേക്കും.












Click it and Unblock the Notifications