കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിയ്ക്കുന്ന കാര്യം ആലോചിയ്ക്കും: ഉണ്ണികൃഷ്ണന്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന കാര്യം ആലോചിയ്ക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിയ്ക്കുന്നു. വടകരയില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിയ്ക്കാത്ത ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കരുണാകരനും ആന്റണിയ്ക്കും എതിരെ പൊട്ടിത്തെറിച്ചിരുന്നു.

ഉണ്ണികൃഷ്ണനും ഐ ഗ്രൂപ്പില്‍ കലാപക്കൊടിയുയര്‍ത്തി പുറത്തുവന്ന ശരത്ചന്ദ്രപ്രസാദും തമ്മില്‍ ഏപ്രില്‍ 17 ശനിയാഴ്ച കൂടിക്കാണുകയാണ്. ഇതില്‍ പുതിയ എന്തെങ്കിലും പദ്ധതികള്‍ രൂപപ്പെടുമോ എന്നറിയില്ല.

കോണ്‍ഗ്രസിലെ സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് ഒരു പുതിയ ശക്തി രൂപപ്പെടുത്താന്‍ ഉണ്ണികൃഷ്ണന്‍ ആലോചിയ്ക്കുന്നതായി അറിയുന്നു. കരുണാകരന്‍ കുടുംബാംഗങ്ങളിലേക്ക് ഒതുങ്ങുമ്പോള്‍ ആന്റണിയ്ക്ക് സ്വന്തം പദവികള്‍ സുരക്ഷിതമാക്കുക മാത്രമാണ് ലക്ഷ്യമെന്നും ഉണ്ണികൃഷ്ണന്‍ ആഞ്ഞടിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X