Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടര്‍പട്ടിക വെബ്സൈറ്റില്‍

തിരുവനന്തപുരം: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക വെബ്സൈറ്റില്‍ കാണാം. കരകുളം കെല്‍ട്രോണ്‍ യൂണിറ്റിലെ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് പ്രോജക്ട് വിഭാഗത്തിന്റെ സഹായത്തോടെയാണ് വോട്ടര്‍ പട്ടിക വെബ്സൈറ്റില്‍ ആക്കിയത്.

ഇപ്പോള്‍ 2.10 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ ഉള്ളത്. ഇവരുടെ മുഴുവന്‍ പേരുകളും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി വോട്ടവകാശം ലഭിച്ചവരുടെ പട്ടിക ഏപ്രില്‍ 23ഓടെ വെബ്സൈറ്റില്‍ നല്കുമെന്ന് ഐഡിസിപി ജനറല്‍ മാനേജര്‍ എം. നാരായണന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ വോട്ടറെ സംബന്ധിച്ച് നല്കിയിട്ടുള്ള മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റില്‍ നിന്നും ലഭിയ്ക്കും. തങ്ങളുടെ പേര് വെബ്സൈറ്റിലുണ്ടോ എന്ന് പരിശോധിയ്ക്കാന്‍ ഐഡന്റിറ്റി കാര്‍ഡ് നമ്പറോ വാര്‍ഡ് നമ്പറോ വീട്ടുനമ്പറോ പേരോ ബന്ധുവിന്റെ പേരോ ഉപയോഗിക്കാം.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് കേരളത്തിലെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും ഇതിനായി ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഇത്തരം 77 കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+