യുഎസ് പട്ടാളക്കാരനെ ബന്ദിയാക്കി
ബഗ്ദാദ്: ഇറാഖില്‍ യുഎസ് പട്ടാളക്കാരനെ തീവ്രവാദികള്‍ ബന്ദിയാക്കി. അല്‍-ജസീറ ടെലിവിഷന്‍ ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ചു.
മുഖംമൂടിയിട്ട തോക്കുധാരികളായ തീവ്രവാദികളുടെ നടുവില്‍ ആണ് യുഎസ് പട്ടാളക്കാരനെ കാണിച്ചത്. എന്റെ പേര് കീത്ത് മാത്യൂ മൊപിന്‍ എന്നാണെന്നും യുഎസ് പട്ടാളക്കാരന്‍ ടിവിയില്‍ സ്വയം പരിചയപ്പെടുത്തുന്നു.
ഇറാഖിനെ മോചിപ്പിയ്ക്കാന്‍ വന്ന പട്ടാളക്കാരനാണെങ്കിലും തനിയ്ക്ക് ഇപ്പോള്‍ യുഎസില്‍ കുട്ടിയൊടൊപ്പം കഴിയാനാണ് ഇഷ്ടമെന്ന് ഈ പട്ടാളക്കാരന്‍ പറഞ്ഞതായി ടിവി അവതാകരകന്‍ പറയുന്നു. മുജാഹിദ്ദീന്‍ പോരാളികളാണ് യുഎസ് പട്ടാളക്കാരനെ തടവിലാക്കിയിരിക്കുന്നതെന്നും ഈ പട്ടാളക്കാരനെ യുദ്ധത്തടവുകാരനായി കണക്കാക്കുമെന്നും ഇസ്ലാം മതത്തിന് ചേര്‍ന്ന വിധം പരിഗണന നല്കുമെന്നും ടിവി അവതാരകന്‍ പറയുന്ന ദൃശ്യവും അല്‍ ജസീറ കാണിച്ചിരുന്നു.












Click it and Unblock the Notifications