ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യപ്രതി അറസ്റില്‍
ദില്ലി: സിബിഎസ്ഇ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തിയ കേസിലെ മുഖ്യപ്രതിയെ ദില്ലി പൊലീസ് ഏപ്രില്‍ 18 ഞായറാഴ്ച അറസ്റ് ചെയ്തു.
ലബോട്ടറി അസിസ്റന്റായ ബന്നി സിംഗ് ഗൗതമാണ് അറസ്റിലായത്. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പ്രതി ചേര്‍ത്തിരിക്കുന്ന അഞ്ച് പേരില്‍ ഒരാളാണ് ഇയാള്‍.
പടിഞ്ഞാറന്‍ ദില്ലിയിലെ ജനക്പുരയില്‍ വച്ചാണ് ഗൗതം അറസ്റിലായത്. ചോദ്യക്കടലാസ് നല്‍കാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ ഗൗതമാണ് സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏഴ് മുതല്‍ 10 ലക്ഷം വരെ രൂപയ്ക്കാണ് ചോദ്യക്കടലാസുകള്‍ നല്‍കാന്‍ നീക്കമുണ്ടായിരുന്നത്.
അഞ്ച് വര്‍ഷമായി ന്യൂ ഫ്രിന്‍സ് കോളനിയിലെ പാത്തോളജി ലാബില്‍ അസിസ്റന്റായി ജോലി ചെയ്യുകയാണ് ഗൗതം. റാക്കറ്റിന്റെ തലവന്‍ രഞ്ജിത് വര്‍മയുമായി കുറച്ചുകാലമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ചോദ്യക്കടലാസ് ചോര്‍ച്ച നടക്കുന്നതിന് നാല് ദിവസം മുമ്പു മുതല്‍ ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല.
കേസില്‍ അറസ്റ് ചെയ്യപ്പെടുന്ന നാലാമത്തെയാളാണ് ഗൗതം. രഞ്ജിത് വര്‍മയും സഹോദരനുമാണ് ഇനി പിടിയിലാവാനുള്ളത്.












Click it and Unblock the Notifications