തിര. : ഒന്നാംഘട്ട പ്രചാരണം തീര്‍ന്നു
ദില്ലി: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഏപ്രില്‍ 18 ഞായറാഴ്ച സമാപിച്ചു. 14 സംസ്ഥാനങ്ങളിലെ 140 മണ്ഡലങ്ങളില്‍ ഏപ്രില്‍ 20നാണ് വോട്ടെടുപ്പ്.
ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 809 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ ഉപപ്രധാനമന്ത്രി അദ്വാനി, എട്ട് കേന്ദ്രമന്ത്രിമാര്‍, രണ്ട് മുന്‍ ലോക്സഭാ സ്പീക്കര്‍മാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ജനവിധി തേടുന്നു. ഗുജറാത്ത്(26 മണ്ഡലങ്ങള്‍), മഹാരാഷ്ട്ര(48), ആന്ധ്ര(42), കര്‍ണാടക(15), ബിഹാര്‍(11), ഒറീസ്സ(11), ഛത്തീസ്ഗഡ്(11), അസം(6), ജാര്‍ഖണ്ഡ്(6), ജമ്മുകശ്മീര്‍(2), മേഘാലയ(2), മണിപ്പൂര്‍(1), മിസോറാം(1), ദാദ്ര-നാഗര്‍ ഹവേലി(1), ദാമന്‍-ദിയു, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലാണ് ഒന്നാം ഘട്ടതിരഞ്ഞെടുപ്പ് നടക്കുന്നത്.
ആന്ധ്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒന്നാം ഘട്ടവും ഏപ്രില്‍ 20ന് നടക്കും. ആന്ധ്രയില്‍ 294 നിയമസഭാമണ്ഡലങ്ങളില്‍ 147 എണ്ണത്തിലും കര്‍ണ്ണാടകത്തില്‍ 147ല്‍ 77ലും തിരഞ്ഞെടുപ്പ് ഏപ്രില്‍ 20നാണ്.
അഞ്ച് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 20, ഏപ്രില്‍ 22, മെയ് 5, മെയ് 10, മെയ് 13. കേരളത്തിലെ തിരഞ്ഞെടുപ്പ് മെയ് 10നാണ്.












Click it and Unblock the Notifications