സോണിയക്ക് അറിയാമോ?
സോലാപൂര്‍: ലക്നൗവില്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയ്ക്കെതിരെ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന രാംജത്മലാനി ഇന്ദിരാഗാന്ധിയുടെ കൊലയാളികളുടെ അഭിഭാഷകനായിരുന്നുവെന്ന കാര്യം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് അറിയാമോ എന്ന് ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍.
ഇപ്പോള്‍ ഡിഎംകെ നേതാവ് എം. കരുണാനിധിയുമായി സഖ്യത്തിലേര്‍പ്പെടുന്ന സോണിയാഗാന്ധിക്ക് തന്റെ ഭര്‍ത്താവ് രാജീവ്ഗാന്ധിയുടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്‍ടിടിഇയുമായി കരുണാനിധിക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യം അറിയാമോ എന്നും പ്രമോദ് മഹാജന്‍ ചോദിയ്ക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരി അന്നത്തെ രാഷ്ട്രപതിയായിയിരുന്ന കെ. ആര്‍. നാരായണന് കത്തെഴുതിയിരുന്നുവെന്നും മഹാജന്‍ പറഞ്ഞു.
തന്റെ പഴയ സുഹൃത്തായ ശരത്പവാര്‍ വിദേശജന്മമുള്ള ആള്‍ പ്രധാനമന്ത്രിയാവരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യവും സോണിയ ഓര്‍ത്തിരിക്കണമെന്ന് മഹാജന്‍ പറഞ്ഞു.












Click it and Unblock the Notifications