സോണിയ പ്രധാനമന്ത്രിയാവും: കോണ്‍ഗ്രസ്
ജമ്മു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ സോണിയാഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗ് വ്യക്തമാക്കി.
കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടിയാണ് ഭൂരിപക്ഷം ലഭിക്കുന്നതെങ്കിലും എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയെ തീരുമാനിക്കും.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് മടി കാണിക്കുന്നുവെന്ന ആരോപണം ശരിയല്ല. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു.
കോണ്‍ഗ്രസിനോ സഖ്യകക്ഷികള്‍ക്കോ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാംജത്മലാനിയോട് മത്സരരംഗത്തു നിന്ന് പിന്മാറണമെന്ന് വാജ്പേയി ആവശ്യപ്പെട്ടതു ശരിയല്ല. പ്രധാനമന്ത്രിയെ പോലൊരു വ്യക്തി ഇങ്ങനെ ചെയ്തതായി മുമ്പ് കേട്ടിട്ടുപോലുമില്ല- മന്‍മോഹന്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications