മരിച്ചത് മലയാളി പൈലറ്റ്
ബാംഗ്ലൂര്‍: വിമാനം പൊട്ടിത്തെറിച്ച് നടി സൗന്ദര്യയോടൊപ്പം കത്തിയെരിഞ്ഞ പൈലറ്റ് മലയാളിയായ ജോയ് ഫിലിപ് (28) ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചുനക്കര സ്വദേശിയാണ്.
സുഹൃത്തായ സുരേഷിന് പകരക്കാരനായാണ് ശനിയാഴ്ച ജോയ് ഫിലിപ് വിമാനമോടിച്ചത്.
ആലപ്പുഴ ജില്ലയിലെ ചുനക്കര വടക്ക് പീസ് വില്ലയില്‍ ഉമ്മന്‍ ജോയിയുടെയും ശോശാമ്മയുടെയും മകനാണ് ജോയ് ഫിലിപ്. ഉമ്മന്‍ ജോയ് അബുദാബിയില്‍ ജോലി ചെയ്യുകയാണ്. സഹോദരന്‍ വര്‍ഗീസ് ജോയ് ലണ്ടനിലാണ്.
മദ്രാസ് ഫ്ലൈയിംഗ് ക്ലബില്‍ നിന്ന് പരിശീലനം നേടിയ ജോയ് ഫിലിപ് അഞ്ച് മാസം മുമ്പാണ് അി എയ്റോ സ്പോര്‍ട്സ് അക്കാദമിയില്‍ പൈലറ്റായി പ്രവേശിച്ചത്.
എട്ട് മാസം മുമ്പാണ് അവിവാഹിതനായ ജോയി നാട്ടില്‍ വിന്ന് തിരികെ പോയത്. ശവസംസ്കാരം ചൊവാഴ്ച വെട്ടിയാര്‍ പടിഞ്ഞാറ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും.












Click it and Unblock the Notifications