സെവാഗിനെ വര്‍മ്മ റാഞ്ചി
ദില്ലി: സെവാഗിന്റെ വരവും കാത്ത് ദില്ലി-ഹര്യാന അതിര്‍ത്തിയിലെ നയാ ബസാറിലെ വീടിന് മുന്നില്‍ കാത്ത് നിന്ന നൂറുകണക്കിന് ആരാധകര്‍ നിരാശരായി.
പാകിസ്ഥാനില്‍ നിന്നും ട്രിപ്പിള്‍ സെഞ്ച്വറിയുടെ തിളക്കവുമായി വരുന്ന മകനെകാത്ത് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാത്ത് നിന്ന സെവാഗിന്റെ അച്ഛനും അമ്മയും അനുജനും നിരാശരായി. കാരണം അവര്‍ക്കാര്‍ക്കും സെവാഗിനെ കാണാന്‍ കഴിഞ്ഞില്ല.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ സെവാഗിനെ കേന്ദ്ര തൊഴില്‍മന്ത്രിയും ബിജെപി നേതാവുമായ സാഹിബ് സിംഗ്വര്‍മ്മ റാഞ്ചുകയായിരുന്നു. വര്‍മ്മയുടെ പ്രത്യേക കാറില്‍ സെവാഗിനെ എവിടേയ്ക്കോ കൊണ്ടുപോവുകയായിരുന്നു. സെവാഗ് കേന്ദ്രമന്ത്രിയോടൊപ്പമുണ്ടെന്ന കാര്യം മാത്രമേ തങ്ങള്‍ക്കറിയൂ എന്ന് സെവാഗിന്റെ അച്ഛന്‍ കിഷന്‍ സെവാഗ് പറയുന്നു. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗ് സാഹിബ് സിംഗ് വര്‍മ്മയ്ക്കും ബിജെപിയ്ക്കും വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനറങ്ങുമെന്ന് സെവാഗിന്റെ അച്ഛന്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ സെവാഗ് ബിജെപിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് വേണം കരുതാന്‍.
ഏപ്രില്‍ 22ന് വിവാഹിതനാവാനിരിക്കുന്ന സെവാഗിന് വേണ്ടി ഇഷ്ടപ്പെട്ട വിഭവങ്ങള്‍ അമ്മ കൃഷ്ണ സെവാഗ് വീട്ടില്‍ ഒരുക്കിയിരുന്നു. പക്ഷെ എല്ലാം പാഴായി. വീടിന് മുന്നില്‍ നിന്ന ടിവി വാര്‍ത്താലേഖകരും ക്യാമറക്കാരും നിരാശരായി.












Click it and Unblock the Notifications