Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ കോളജ്: മെറിറ്റിലും മാനേജ്മെന്റ് ക്വാട്ടയിലും ഒരേ ഫീസ്

കോട്ടയം: സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫണല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലും മാനേജ്മെന്റ് ക്വാട്ടയിലും ഒരേ ഫീസ് ഈടാക്കാന്‍ ധാരണ.

സ്വാശ്രയ പ്രൊഫണല്‍ കോളജുകളിലെ പ്രവേശനം, ഫീസ് എന്നിവയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ജസ്റിസ് കെ. ടി. തോമസ് കമ്മിഷനാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

സ്വാശ്രയ പ്രൊഫണല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ചും കമ്മിഷന്‍ തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഏപ്രില്‍ 17 ശനിയാഴ്ച നടന്ന കമ്മിഷന്റെ സിറ്റിംഗിലാണ് ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനമായത്.

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഈടാക്കാവുന്ന ഫീസ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കമ്മിഷന്‍ പഠനം നടത്തിവരികയാണ്.

സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷയിലെ മാര്‍ക്കും അടിസ്ഥാനയോഗ്യതാ പരീക്ഷയിലെ കെമിസ്ട്രി, മാത്ത്സ്, ഫിസിക്സ് വിഷയങ്ങളിലെ മാര്‍ക്കും കൂട്ടി ലിസ്റ് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിമുഖത്തിന് വിളിക്കും. അഭിമുഖത്തിന് 25 മാര്‍ക്കുണ്ട്. അഭിമുഖത്തിന്റെ മാര്‍ക്ക് കൂടി പരിഗണിച്ചാവും പ്രവേശനം നടത്തുന്നത്.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് എംബിബിഎസ്, ആയുര്‍വേദം, സിദ്ദ, ബിഡിഎസ് എന്നിവയ്ക്കായി പൊതുവായി ഒരു പരീക്ഷ നടത്തും. നഴ്സിംഗിന് പ്രത്യേക പരീക്ഷയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+