Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കാലഹരണപ്പെട്ട പാര്‍ട്ടിയല്ല

തിരുവനന്തപുരം: സിപിഎം കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്ന് ആര്‍ക്കും പറയാനാവില്ലെന്ന്് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസരി സ്മാരകട്രസ്റ് സംഘടിപ്പിച്ച ജനവിധി- 2004 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജാതിമതങ്ങളെ ഉള്‍ക്കൊള്ളാനുള്ള സിപിഎമ്മിന്റെ മതേതര സ്വഭാവം ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ സിപിഎമ്മിനെ തള്ളിപ്പറയാനാവില്ല. അതേ സമയം സാമ്പത്തികനയത്തിന്റെ കാര്യത്തിലാണ് സിപിഎം ഇപ്പോഴും പിന്നോക്കം നില്‍ക്കുന്നത്.

സിപിഎം കാലഹരണപ്പെട്ട ശക്തിയാണെന്നും അതിന്റെ നശീകരണശേഷി കുറയ്ക്കണമെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞതിനോട് പ്രതികരിയ്ക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുണ്ടായ പല കാര്യങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണ പരിധിക്കുള്ളിലുള്ളതായിരുന്നില്ല. സര്‍ക്കാരിനെതിരെ ചില ശക്തികള്‍ ബോധപൂര്‍വവും അല്ലാതെയും നീക്കം നടത്തുകയായിരുന്നു.

പിന്നോക്ക മതസമുദായങ്ങള്‍ യുഡിഎഫിന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ. അതേ സമയം ഈ വോട്ട് ശിഥിലീകരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+