Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവിനെ അപമാനിക്കാന്‍ ശ്രമിച്ചു: പിണറായി

തൃശൂര്‍: ശ്രീനാരായണഗുരുവിനെ അപമാനിക്കാനുള്ള ശ്രമമെന്ന നിലയിലാണ് ശിവഗിരിയില്‍ അതിക്രമം നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍ ശ്രീനാരായണീയ നേതാക്കള്‍ പോലും ഈ സംഭവത്തെ മോഷണം മാത്രമായി കാണുവാനാണ് ശ്രമിച്ചത്. വര്‍ക്കലയിലെ സമാധി സ്ഥലത്തെ അപമാനപ്പെടുത്താനുള്ള ശ്രമമാണ് യഥാര്‍ഥത്തില്‍ നടന്നത്.

സമാധി സ്ഥലത്ത് എന്താണ് മോഷ്ടിക്കാനുള്ളത്. കാശിന് വേണ്ടി ഒരു കള്ളന്‍ ചെയ്ത മോഷണപ്രവൃത്തിയല്ല ശിവഗിരിയില്‍ നടന്നത്. മോഷ്ടിക്കാനുള്ള ഒന്നും അവിടെയില്ല. ഒരുവലിയ വിളക്ക് അവിടെയുണ്ടായിരുന്നു. എന്നാല്‍ അതെടുത്തില്ല.

പണ്ട് ഗുരുദേവ പ്രതിമകള്‍ തകര്‍ത്തപ്പോള്‍ പ്രതിഷേധിച്ചവര്‍ ഇപ്പോള്‍ ഒന്നും മിണ്ടാന്‍ തയ്യാറാവുന്നില്ല. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

കേരളത്തിലെ ഡിജിപിക്കുപോലും അക്രമികള്‍ക്കെതിരെ പ്രസ്താവനയിറക്കേണ്ട അവസ്ഥയാണുള്ളത്. ആന്റണി ഭരണത്തിന് കീഴില്‍ മാഫിയ സംഘങ്ങള്‍ വളരുകയാണെന്ന് പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+