പത്മജയ്ക്കെതിരെ റാണി ജോസ് മത്സരിച്ചേക്കും
അങ്കമാലി: വടക്കാഞ്ചേരിയില്‍ കെ. മുരളീധരനെതിരെ മത്സരിക്കുമെന്ന് സസ്പെന്റ് ചെയ്യപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ മുകുന്ദപുരത്ത് പത്മജാ വേണുഗോപാലിനുമെതിരെ വിമത ഭീഷണി ഉയരുന്നു.
കോണ്‍ഗ്രസ് നേതാവ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ റാണി ജോസ് ആണ് മുകുന്ദപുരത്ത് പത്മജയ്ക്കെതിരെ മത്സരിച്ചേക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. മത്സരിക്കുന്നതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാവുമെന്ന് റാണി ജോസ് പറഞ്ഞു.
സേവാദള്‍ നേതാവ് വി. പി. ജിനരാജ് തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് റാണി ജോസ് പൊലീസില്‍ കേസ് കൊടുത്തിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ പാര്‍ട്ടി മുന്‍കൈയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് റാണി ജോസ് പത്മജയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications