ശരതും ഉണ്ണികൃഷ്ണനും ഒന്നിച്ച് പോരാടും
കോഴിക്കോട്: സംസ്ഥാനകോണ്‍ഗ്രസിനുള്ളില്‍ ആന്റണി-കരുണാകരന്‍ അച്ചുതണ്ടിനെതിരെ സമാനമനസ്കരെ ഒന്നിപ്പിയ്ക്കാന്‍ ശരത്ചന്ദ്രപ്രസാദും കെ.പി. ഉണ്ണികൃഷ്ണനും കൂട്ടായി പൊരുതും. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.
കോഴിക്കോട് പന്നിയങ്കരയിലുള്ള കെ.പി. ഉണ്ണികൃഷ്ണന്റെ വീട്ടില്‍വച്ചായിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്. അതിന് ശേഷം ഇരുനേതാക്കളും വാര്‍ത്താലേഖകരോട് സംസാരിച്ചു. എന്നാല്‍ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഇരുവരും തയ്യാറായില്ല. തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും എന്ന് മാത്രമാണ് ഇരുവരും പറഞ്ഞത്.
തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഒരു ധ്രുവീകരണം ഉണ്ടാകും. ശരത്ചന്ദ്രപ്രസാദിന്റെ സസ്പെന്‍ഷന്‍ പിന്‍വലിയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.- ഉണ്ണികൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications