അബ്ദുള്‍ വഹാബിനെതിരായ പരാതി തള്ളി
നിലമ്പൂര്‍: മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പി. വി. അബ്ദുള്‍ വഹാബിന്റെ പേര് വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കള്‍ നല്‍കിയ പരാതി തള്ളി.
നിലമ്പൂര്‍ തഹസില്‍ദാര്‍ എം. രാധാകൃഷ്ണനാണ് പരാതി തള്ളിയത്. വഹാബ് വിദേശമലയാളിയാണെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.
വഹാബ് താല്‍ക്കാലികമായി മാത്രമേ നിലമ്പൂരില്‍ നിന്ന് വിട്ടുനില്‍ക്കുന്നുള്ളൂവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയതെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. പത്മാക്ഷന്‍, സിപിഎം ചന്തക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ടി. പി. വിശ്വാമിത്രന്‍, ഇ. ശശിധരന്‍, സി. പി. മധുസൂദനന്‍ എന്നീ ഡിവൈഎഫ്ഐ നേതാക്കളാണ് വഹാബിനെതിരെ പരാതി നല്‍കിയത്.












Click it and Unblock the Notifications