Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹമാസ് നേതാവിനെ ഇസ്രയേല്‍ വധിച്ചു

ഗാസ: ഹമാസ് നേതാവ് അബ്ദല്‍-അസീസ് അല്‍-റന്റീസിയെ ഇസ്രയേല്‍ സേന വധിച്ചു. ഇതിന് പകരമായി ഇസ്രയേലില്‍ 100 പ്രതികാരആക്രമണങ്ങള്‍ നടത്തുമെന്ന് പലസ്തീന്‍ തീവ്രവാദി സംഘടന പ്രഖ്യാപിച്ചു.

ഗാസ നഗരത്തില്‍ റന്റീസിയുടെ കാറിന് നേരെ ഇസ്രയേല്‍ ഹെലികോപ്റ്ററുകള്‍ മിസൈല്‍ വര്‍ഷിയ്ക്കുകയായിരുന്നു. ഇസ്രയേലിന്റെ ഈ ആക്രമണം അമേരിക്കയുടെ പ്രോത്സാഹനത്തിന്റെ ഭാഗമാണെന്ന് പലസ്തീന്‍ പ്രധാനമന്ത്രി അഹമ്മദ് ഖുറി പറഞ്ഞു.

അതേ സമയം റന്റീസിയെ ആക്രമിക്കാന്‍ അമേരിക്ക പച്ചക്കൊടി കാട്ടിയിരുന്നില്ലെന്ന് യുഎസ് നേതാക്കള്‍ അറിയിച്ചു. പക്ഷെ റന്റീസിയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തെ അപലപിയ്ക്കാന്‍ അമേരിക്ക തയ്യാറായില്ല.

തങ്ങള്‍ തീവ്രവാദത്തിന്റെ ഒരു ആസൂത്രകനെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. 56കാരനായ ഡോക്ടര്‍ റന്റീസി ഈജിപ്തില്‍ പരിശീലനം നേടിയ ശിശുരോഗവിദഗ്ധനാണ്. റന്റീസിയുടെ വധത്തെതുടര്‍ന്ന് പലസ്തീന്‍ തെരുവുകളില്‍ നൂറുകണക്കിനാളുകള്‍ പ്രതിഷേധപ്രകടനം നടത്തി.

പലസ്തീന്‍ നേതാവ് അഹമ്മദ് യാസീന്‍ കഴിഞ്ഞ മാസം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് റന്റീസി ഹമാസ് നേതൃത്വം ഏറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+