അഖിലേഷ്ദാസ് ഗുപ്ത പത്രിക പിന്‍വലിച്ചു
ദില്ലി: ലക്നൗവില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി രാംജത്മലാനി മത്സരരംഗത്ത് തുടരുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഖിലേഷ്ദാസ് ഗുപ്ത ഏപ്രില്‍ 19 തിങ്കളാഴ്ച പത്രിക പിന്‍വലിച്ചു.
രാംജത്മലാനി മത്സരരംഗത്തു നിന്ന് പിന്മാറുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് അഖിലേഷ്ദാസ് ഗമപ്ത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്.
താന്‍ ലക്നൗവില്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിക്കെതിരെ മത്സരരംഗത്ത് തുടരുമെന്ന് രാംജത്മലാനി ഏപ്രില്‍ 19 തിങ്കളാഴ്ചയും ആവര്‍ത്തിച്ചു.
അസുഖമായി ലണ്ടനില്‍ കഴിയുന്ന മകന്റെ അടുത്തേക്ക് പോയ തനിക്ക് എന്നാണ് തിരിച്ചുവരാനാവുകയെന്ന് നിശ്ചയയില്ലായിരുന്നു. അതുകൊണ്ടാണ് മത്സരരംഗത്തു നിന്ന് പിന്മാറുന്നതായി താന്‍ ആദ്യം സൂചന നല്‍കിയത്. എന്നാല്‍ നിരാഹാരം തുടങ്ങിയ സ്വാമി അിവേശിന്റെ ആത്മീയമായ സമ്മര്‍ദം മൂലം മത്സരരംഗത്തേക്ക് തിരിച്ചുവരാന്‍ താന്‍ നിര്‍ബന്ധിതനായി- രാംജത്മലാനി പറഞ്ഞു.












Click it and Unblock the Notifications