Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസും പിണറായിയും മാപ്പ് പറയണം: ആന്റണി

തിരുവനന്തപുരം: മലബാറില്‍ കലാപത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു.

ഏപ്രില്‍ 19 തിങ്കളാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മെയ് 10ന് ശേഷം കണക്കുതീര്‍ക്കുമെന്ന് പ്രഖ്യാപിച്ച വി. എസ്. അച്യുതാനന്ദനും പിണറായി വിജയനും കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയയും താനുമൊത്തുള്ള വ്യാജപോസ്ററുകള്‍ ഉപയോഗിച്ചാണ് എല്‍ഡിഎഫ് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയതെന്ന് ആന്റണി ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പോസ്റര്‍ പ്രദര്‍ശിപ്പിച്ചു.

തന്റെ കേരള നവോത്ഥാന യാത്ര തുടങ്ങുന്നതിന് മുമ്പുതന്നെ സിപിഎമ്മിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. വ്യാപകമായ നുണപ്രചാരണമാണ് തനിക്കും യുഡിഎഫിനുമെതിരെ സിപിഎം നടത്തുന്നത്. മുത്തങ്ങയില്‍ പൊലീസ് വെടിവയ്പില്‍ 20 ആദിവാസികള്‍ കൊല ചെയ്യപ്പെട്ടുവെന്ന് നുണപ്രചാരണം നടത്തിയ സിപിഎം അതേ നയമാണ് ഇപ്പോഴും പിന്തുടരുന്നത്.

സിപിഎമ്മിന്റെ നയങ്ങള്‍ കാലഹരണപ്പെട്ടുവെന്ന് ആന്റണി ആവര്‍ത്തിച്ചു. തന്റെ അഭിപ്രായം തന്നെയാണ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മാത്രമാണ് വ്യത്യാസമുള്ളതെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+