അച്ചടക്ക നടപടി പിന്‍വലിക്കണം: ഹസ്സന്‍
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ വിവിധ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് മന്ത്രി എം. എം. ഹസ്സന്‍ ആവശ്യപ്പെട്ടു.
അച്ചടക്ക നടപടി പിന്‍വലിച്ച് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയാണ് ചെയ്യേണ്ടത്. ഒന്നോ രണ്ടോ ആളുകള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതു കൊണ്ട് പ്രശ്നങ്ങള്‍ തീരുന്നില്ല. ഇതിനുമുമ്പും പലരും അച്ചടക്കം ലംഘിച്ചിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈകൊള്ളേണ്ടത് ഹൈക്കമാന്റാണെന്ന് ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications