Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി. ബി. ഠണ്ഡന്‍ അറിയിച്ചു.

ഏപ്രില്‍ 19 തിങ്കളാഴ്ച ജില്ലാ വരണാധികാരികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഠണ്ഡന്‍.

കേരളത്തില്‍ ഏതാണ്ട് 100 ശതമാനം വോട്ടര്‍മാക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലുമായി നാലായിരത്തോളം പേര്‍ക്ക് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനുളളൂ. ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. ഏതൊക്കെ രേഖകളാണ് ഇങ്ങനെ ഉപയോഗിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കും.

വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാന്‍ കഴിയാത്തവര്‍ക്ക് അതിന്റെ കാരണം പ്രിസൈഡിംഗ് ഓഫീസറെ ബോധ്യപ്പെടുത്തിയതിന് ശേഷം മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി വോട്ട് ചെയ്യാം. ഇത് പ്രിസൈഡിംഗ് ഓഫീസറുടെ വിവേചനാധികാരത്തില്‍ പെട്ടതാണ്.

കേരളത്തിലെ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് ഠണ്ഡന്‍ പറഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയതും മറ്റും സംബന്ധിച്ച വിവിധ കക്ഷികളുടെ പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ കൂടുതല്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തും.

ജില്ലാ വരണാധികാരികളുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും ഠണ്ഡന്‍ ചര്‍ച്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+