ജയിലിലെ കൊല: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കണ്ണൂര്‍: ഏപ്രില്‍ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകനായ തടവുകാരന്‍ കൊല ചെയ്യപ്പെട്ട കേസില്‍ ബിജെപി പ്രവര്‍ത്തകരായ 31 പേരെ പ്രതിചേര്‍ത്ത് പൊലീസ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പവിത്രന്‍, അനില്‍കുമാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ഇരുവരും ചേര്‍ന്നാണ് തടവുകാരനായ രവീന്ദ്രനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിറകുകൊള്ളി കൊണ്ട് അനില്‍കുമാര്‍ രവീന്ദ്രന്റെ തലയ്ക്കടിച്ചെന്നും പവിത്രന്‍ കത്തി പോലുള്ള ഇരുമ്പുപട്ട കൊണ്ട് രവീന്ദ്രന്റെ തലയ്ക്ക് വെട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ആര്‍. പ്രേമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രതികളില്‍ 20 പേര്‍ ജീവപര്യന്തം തടവുകാരം 11 പേര്‍ വിചാരണ തടവുകാരുമാണ്. ശിക്ഷാതടവുകാരായ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ്.
കൊലയെ തുടര്‍ന്ന് ഈ തടവുകാരെ കണ്ണൂര്‍ സബ് ജയിലിലേക്കും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications