മൂവാറ്റുപുഴയില്‍ യുഡിഎഫിന് എന്‍എസ്എസ് പിന്തുണ
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജോസ് കെ. മാണിയെ എന്‍എസ്എസ് പിന്തുണയ്ക്കുമെന്ന് എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് കെ. കെ. പങ്കജാക്ഷന്‍ പറഞ്ഞു.
പാലായില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. എം. മാണിയുമായി എന്‍എസ്എസിനുള്ള ബന്ധം മാനിച്ചാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെ മൂവാറ്റുപുഴയില്‍ പിന്തുണക്കുന്നത്. മറ്റ് മണ്ഡലങ്ങളില്‍ ഇരുമുന്നണികളുമായും എന്‍എസ്എസ് സമദൂരം പാലിക്കുമെന്ന് പങ്കജാക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications