തിരഞ്ഞെടുപ്പ്: ഉന്നതതലയോഗം തിങ്കളാഴ്ച
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ഏപ്രില്‍ 19 തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗം ബി. ബി. ടണ്ഡനാണ് യോഗം വിളിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായര്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പി. ജെ. തോമസ്, ഡിജിപി ഹോര്‍മിസ് തരകന്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
തൈക്കാട് സര്‍ക്കാര്‍ ഗസ്റ് ഹൗസില്‍ വച്ചാണ് യോഗം നടക്കുന്നത്.












Click it and Unblock the Notifications