വോട്ടെടുപ്പ്:ഛത്തീസ്ഗഡില്‍ അക്രമം
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ വോട്ടെടുപ്പിനിടയില്‍ കുഴിബോംബ് സ്ഫോടനം.
സ്ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. നക്സലൈറ്റുകളാണ് ഈ ആക്രമണത്തിന് പിന്നില്‍. നക്സലൈറ്റുകള്‍ നാലിടങ്ങളില്‍ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയി. ഈ പ്രദേശത്തെ ലോക്സഭാ വോട്ടെടുപ്പ് നിര്‍ത്തിവച്ചു.
പോളിംഗ് തുടങ്ങുന്നതിന് മുമ്പായും പോളിംഗ് തുടങ്ങിയതിന് ശേഷവുമായി നക്സലൈറ്റുകളും സൈനികരും തമ്മില്‍ 14 ഇടങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടന്നു.
വോട്ടെടുപ്പിന് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications