Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടകയില്‍ 60 ശതമാനം പോളിംഗ്

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ ആദ്യഘട്ടതിരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിംഗ്. 15 ലോക്സഭാ മണ്ഡലങ്ങളിലേക്കും 120 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഇവിടെ ആദ്യഘട്ട പോളിംഗ് നടന്നത്.

പൊതുവെ ഇവിടെ വോട്ടിംഗ് സമാധാനപരമായിരുന്നു. ആന്ധ്രയില്‍ മൂന്ന് മണിവരെയുള്ള കണക്കനുസരിച്ച് 45 ശതമാനം പോളിംഗ് നടന്നു. ഇവിടെ രാവിലെ മുതല്‍ കനത്ത പോളിംഗായിരുന്നു.

ഗുജറാത്തില്‍ പൊതുവെ പോളിംഗ് നിരക്ക് കുറവായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള കണക്കനുസരിച്ച് 30 ശതമാനത്തില്‍ താഴെ മാത്രം പോളിംഗാണ് ഇവിടെ നടന്നത്. ഇവിടെ 21 ലോക്സഭാ മണ്ഡലങ്ങളിലേക്കും 147 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് വോട്ടിംഗ് നടക്കുന്നത്.

ഇത് ബിജെപി ക്യാമ്പുകളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. പലപ്പോഴും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇവിടെ ബിജെപിയുടെ വിജയത്തെ തുണയ്ക്കാറുള്ളത്.

കശ്മീരില്‍ തീവ്രവാദി ആക്രമണം ശക്തമായിരുന്നു. ഇവിടെ നാല് പേര്‍ കൊല്ലപ്പെട്ടു. പോളിംഗ് ശതമാനം പൊതുവേ കുറവായിരുന്നു. ഛത്തീസ്ഗഡിലും ബിഹാറിലും നക്സലൈറ്റുകള്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തി. പലയിടത്തും അവര്‍ പോളിംഗ് ബൂത്തുകള്‍ പിടിച്ചെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+