മന്ത്രി യശ്വന്ത് സിന്‍ഹയ്ക്കെതിരെ ആക്രമണം
കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ കാറിന് നേരെ ആക്രമണം. സിപിഐപ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പിന്നീട് വാര്‍ത്താലേഖകരോട് സംസാരിച്ച യശ്വന്ത് സിന്‍ഹ ആരോപിച്ചു.
ഹസാരിബാഗ്-ബിഷ്ണു ഗര്‍ റോഡില്‍ വച്ചായിരുന്നു ആക്രമണം. അക്രമികള്‍ കാറിന് നേരെ കല്ലെറിയുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ പൊട്ടിയെങ്കിലും യശ്വന്ത് സിന്‍ഹ പരിക്കൊന്നുമേല്ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സിന്‍ഹയ്ക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ജനാധിപത്യപ്രക്രിയയില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. സിപിഐ പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തത് അവരുടെ നിരാശയാണ് പ്രകടമാക്കുന്നത്. ആരാണ് ജനാധിപത്യപ്രക്രിയ തടസ്സപ്പെടുത്തുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കട്ടെ.- സിന്‍ഹ പറഞ്ഞു.
സില്‍വര്‍ പഹാറിലെ ബൂത്ത് പിടിച്ചെടുക്കാനുള്ള സിപിഐ പ്രവര്‍ത്തകരുടെ ശ്രമത്തെ യശ്വന്ത് സിന്‍ഹയുടെ സുരക്ഷാഭടന്മാര്‍ ചോദ്യം ചെയ്തതാണ് സിന്‍ഹയെ ആക്രമിക്കാന്‍ കാരണമായതെന്ന് പറയുന്നു.












Click it and Unblock the Notifications