മുരളിയ്ക്കെതിരെ കേസെടുക്കണം: ചെറിയാന്‍
തിരുവനന്തപുരം: വ്യാജപോസ്ററിന്റെ പേരില്‍ മുഖ്യമന്ത്രി കേസെടുക്കേണ്ടത് വൈദ്യുതി മന്ത്രി കെ. മുരളീധരനെതിരെയാണെന്ന് ചെറിയാന്‍ ഫിലിപ്പ്.
മുഖ്യമന്ത്രി തൊഗാഡിയയെ തൊഴുന്നതായ പോസ്റര്‍ ശിവകാശിയില്‍ അച്ചടിച്ചത് മുരളിയുടെ നിര്‍ദേശപ്രകാരമാണ്. ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഈ പോസ്റര്‍ എറണാകുളം തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി ഒട്ടിച്ചിരുന്നതാണ്.- ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
മുഖ്യമന്ത്രി തൊഗാഡിയയ്ക്ക് മുന്നില്‍ കീഴടങ്ങിയെന്ന് എറണാകുളത്ത് പ്രസംഗിച്ചു നടന്നത് മുരളിയാണ്. പൊലീസ് ഇന്റലിജന്‍സ് വിഭാഗം യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായതിനാല്‍ മുഖ്യമന്ത്രി കേസെടുക്കാന്‍ മടിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications