നവോത്ഥാനയാത്ര കപടനാടകം: ബിജെപി
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി നയിക്കുന്ന യുഡിഎഫിന്റെ നവോത്ഥാനയാത്ര കപടനാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ഏപ്രില്‍ 20 ചൊവാഴ്ട കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച ജനവിധി- 2004 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
കേരളത്തില്‍ ശിവസേന ഒരു ശക്തിയല്ല. എന്നിട്ടും ആന്റണി ശിവസേന നേതാക്കളുമായി ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടി ആരെയും പ്രീണിപ്പിക്കുന്ന നയമാണ് അദ്ദേഹത്തിന്റേതെന്നാണ് വ്യക്തമാക്കുന്നത്.
കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ തരംഗമാണുള്ളത്. ഇരുമുന്നണികളും ബിജെപിയ്ക്കെതിരെ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.












Click it and Unblock the Notifications