ആന്റണി കേസെടുക്കട്ടെ: വിഎസ്
കൊച്ചി: താന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് വേണമെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ആന്റണിയില്‍ നിന്ന് ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല. തനിക്കെതിരെ ആന്റണിക്ക്് നിയമനടപടി സ്വീകരിക്കാം. അത് നേരിടാന്‍ ഒരുക്കമാണ്- അച്യുതാനന്ദന്‍ വ്യക്തമാക്കി.
മാരാരിക്കുളത്തെയും കണ്ണൂരിലെയും കൊലപാതകങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയശക്തികളെ സംരക്ഷിക്കാനാണ് ആന്റണി ശ്രമിക്കുന്നത്. തൊഗാഡിയയെയും ബിജെപിയെയും രക്ഷിക്കാനാണ് ആന്റണിയുടെ ശ്രമം. പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആന്റണി സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
പ്രധാനമന്ത്രിയെന്ന നിലയില്‍ സോണിയാഗാന്ധിയെ ഇടതുപാര്‍ട്ടികള്‍ പിന്തുണയ്ക്കില്ലെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. തൂക്കുപാര്‍ലമെന്റാണ് വരുന്നതെങ്കില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിന് ഇടതുപാര്‍ട്ടികളെ സഹായിക്കാവുന്നതാണ്.












Click it and Unblock the Notifications