ബുഷ് സ്പെയിനിനെ വിമര്‍ശിച്ചു
വാഷിംഗ്ടണ്‍: ഇറാഖില്‍ നിന്ന് തങ്ങളുടെ സേനയെ പിന്‍വലിച്ച സ്പെയിനിന്റെ നടപടിയെ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വിമര്‍ശിച്ചു. സേനയെ പിന്‍വലിച്ച നടപടി തീവ്രവാദികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്കുകയെന്നും ബുഷ് പറഞ്ഞു.
സ്പെയിന്‍ കഴിഞ്ഞ ദിവസം അവരുടെ 1,300 സൈനികരെ പിന്‍വലിച്ചിരുന്നു. ഇത് യുഎസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പക്ഷെ ഇറാഖിലേക്ക് ജോണ്‍ നെഗ്രോപോണ്ടയെ അയയ്ക്കാന്‍ ബുഷ് തീരുമാനിച്ചിരിക്കുകയാണ്. യുദ്ധാനന്തര ഇറാഖിലെ അംബാസഡറായിരിക്കും നെഗ്രോപോണ്ടയെന്ന് ബുഷ് പറഞ്ഞു.
പുതിയ സ്പെയിന്‍ പ്രധാനമന്ത്രി ജോസ് ലൂയിസ് റൊഡ്രിഗ്സ് സപാടെറോയാണ് സേനയെ പിന്‍വലിച്ചത്. എട്ടാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ സേനയെ പിന്‍വലിയ്ക്കുമെന്ന് സപാടെറോ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications