ഹോണ്ടുറാസും സേനയെ പിന്‍വലിക്കും
തെഗുസിഗല്‍പ: സ്പെയിനിന് പിന്നാലെ ഹോണ്ടുറാസും ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു.
ഹോണ്ടുറാസിന്റെ 370 സൈനികര്‍ ഉടന്‍ തന്നെ ഇറാഖ് വിടുമെന്ന ഹോണ്ടുറാസ് പ്രസിഡന്റ് റിക്കാര്‍ഡോ മാഡുരോ അറിയിച്ചു.
ഇറാഖില്‍ പെരുകിവരുന്ന ആക്രമണങ്ങളും സൈന്യത്തെ പിന്‍വലിക്കാനുള്ള സ്പെയിനിന്റെ നീക്കവും കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
സമാധാനപാലകര്‍ എന്ന നിലയില്‍ കഴിഞ്ഞ വേനല്‍ക്കാലത്താണ് ഹോണ്ടുറാസ് സൈനികരെ ഇറാഖിലേക്ക് അയച്ചത്. മധ്യഇറാഖില്‍ കുഴിബോംബുകള്‍ നീക്കം ചെയ്യുകയും വൈദ്യസഹായം നല്‍കുകയുമാണ് ഹോണ്ടുറാസ് സൈനികര്‍ ചെയ്തിരുന്നത്.
ഹോണ്ടുറാസ് സൈനികര്‍ ഇറാഖില്‍ തുടരുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. സ്പെയിന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ ഹോണ്ടുറാസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്ത് അവരെ പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
അതിനിടെ തങ്ങളുടെ 300 സൈനികര്‍ ഇറാഖില്‍ ആഗസ്ത് ആദ്യം വരെ തുടരുമെന്ന് എല്‍സാല്‍വഡോര്‍ വ്യക്തമാക്കി.












Click it and Unblock the Notifications