50-55 % പോളിംഗ്; അക്രമങ്ങളില്‍18 മരണം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വിവിധ അക്രമസംഭവങ്ങളില്‍ 18 പേരാണ് മരിച്ചത്.
13 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 140 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 20 ചൊവാഴ്ച വോട്ടെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടകം, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും വോട്ടെടുപ്പ് നടന്നു.
ആന്ധ്രാപ്രദേശ്, കര്‍ണാടകം, ബീഹാര്‍, ജാര്‍ഖണ്ഡ്, അസം, ജമ്മു കശ്മീര്‍, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അക്രമസംഭവങ്ങളുണ്ടായത്. വിവിധ അക്രമസംഭവങ്ങളിലായി 18 പേര്‍ മരിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് നില ഇങ്ങനെയാണ്: ആന്ധ്ര-55 ശതമാനം, അസം- 60ശതമാനം, ബീഹാര്‍- 55-60, ഗുജറാത്ത്- 45-50, ജമ്മു കശ്മീര്‍- 40, കര്‍ണാടകം- 55-60, മഹാരാഷ്ട്ര- 40-45, മണിപ്പൂര്‍- 45-50, മേഘാലയ- 50-55, മിസോറാം- 55-60. ഒറീസ- 50-55, ഛത്തീസ്ഗഡ്- 50, ജാര്‍ഖണ്ഡ്- 45-50.












Click it and Unblock the Notifications