Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ്: മലയാളികളെ രക്ഷിയ്ക്കാന്‍ ശ്രമം

പത്തനംതിട്ട: ഇറാഖില്‍ കുടുങ്ങിയ മലയാളികളെ രക്ഷിയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം നീക്കം തുടങ്ങി. മാവേലിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എസ്. കൃഷ്ണകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇക്കാര്യത്തില്‍ എത്രയും വേഗം ഇടപെടാന്‍ താന്‍ വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത് പ്രകാരം ഇറാഖിലെ മലയാളികളെ രക്ഷിയ്ക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ അംബാസഡര്‍ക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആര്‍. ദയാകുമാര്‍ തന്നെ അറിയിച്ചിട്ടുണ്ട്- കൃഷ്ണകുമാര്‍ പറഞ്ഞു.

നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് മടങ്ങാനും വീടുനഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നടപടിയെടുക്കും. ഇപ്പോള്‍ ഇറാഖില്‍ കുടുങ്ങിയ മലയാളികളെ കോഴിക്കോട്ടെയും കൊച്ചിയിലേയും രണ്ട് റിക്രൂട്ട്മെന്റ്ഏജന്‍സികളാണ് വ്യാജരേഖകള്‍ ചമച്ച് കൊണ്ടുപോയത്. ചില ഭരണകക്ഷിപാര്‍ട്ടിയിലെ നേതാക്കളുടെ അനുഗ്രഹാശിസ്സുകളോടെയാണ് തട്ടിപ്പ് നടത്തിയത്. - കൃഷ്ണകുമാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+