ഇറാഖില്‍ കുടങ്ങിയത് 10മലയാളികള്‍
ബാഗ്ദാദ്: അനധികൃതമായി ഇറാഖിലെത്തി കുടുങ്ങിയത് 10 മലയാളികള്‍ മാത്രമാണെന്ന് കരുതുന്നു. മുംബൈയിലെ ജാസ്പര്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി മുഖേനയാണ് ഇവര്‍ ഇറാഖിലെത്തിയത്.
റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ എത്തിയ്ക്കാന്‍ മുംബൈയിലെ പ്രൊട്ടക്ഷന്‍ ഓഫ് ഇമിഗ്രന്റ്സ് വിഭാഗം ജാസ്പര്‍ ഇന്റര്‍നാഷണല്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിയ്ക്കുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകും.
പരാതിയുള്ള ജോലിയ്ക്കാരെ നാട്ടിലെത്തിയ്ക്കാന്‍ തയ്യാറാണെന്ന് ജാസ്പര്‍ ഏജന്‍സി ഇമിഗ്രന്റ്സ് ഓഫീസിനെ അറിയിച്ചിട്ടുണ്ട്. മുംബൈയിലെ ജാസ്പര്‍ ഏജന്‍സി എറണാകുളം നോര്‍ത്തിലെ കണക്ട് പ്ലസ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിക്രൂട്ട്മെന്റ് സ്ഥാപനം വഴിയാണ് മലയാളികളെ റിക്രൂട്ട് ചെയ്തത്.












Click it and Unblock the Notifications