പ്രചാരണത്തില്‍ ഏറെ മുന്നില്‍: എല്‍ഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫ് യുഡിഎഫിനേക്കാള്‍ ഏറെ മുന്നിലാണെന്ന് എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം വിലയിരുത്തി.
ഏപ്രില്‍ 21 ബുധനാഴ്ച രാവിലെയാണ് എല്‍ഡിഎഫ് യോഗം എ. കെ. ജി സെന്ററില്‍ തുടങ്ങിയത്. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
എല്‍ഡിഎഫിന്റെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം യോഗം വിലയിരുത്തി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കും.
കോണ്‍ഗ്രസില്‍ ഐക്യം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ലെന്നും യുഡിഎഫില്‍ ഭിന്നതയുമുണ്ടെന്നുമാണ് യോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നവോത്ഥാനയാത്ര സൃഷ്ടിക്കാവുന്ന ചലനങ്ങളെ മുന്‍കൂട്ടികണ്ട് എല്‍ഡിഎഫും തിരഞ്ഞെടുപ്പ് പ്രചാരണ ജാഥകള്‍ നടത്തും.












Click it and Unblock the Notifications