പി. സി. തോമസ്, പത്മ പത്രിക നല്കി
മൂവാറ്റുപുഴ: എന്‍ഡിഎ സ്ഥാനാര്‍ഥിയായി മൂവാറ്റുപുഴയില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി പി. സി. തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ടി. പത്മയും പത്രി നല്കി.
ഏപ്രില്‍ 21 ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിക്കാണ് ജില്ലാ വരണാധികാരിക്ക് തോമസ് പത്രിക നല്‍കിയത്.
ചൊവാഴ്ച പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ. അഹമ്മദും കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുരേഷ്കുറുപ്പും പത്രിക നല്‍കിയിരുന്നു. കോഴിക്കോട് ജില്ലാ വരണാധികാരിയ്ക്ക് മുമ്പിലാണ് പത്മ പത്രിക നല്കിയത്. മന്ത്രി ശങ്കരന്‍, ഡിസിസി പ്രസിഡന്റ് ബീരാന്‍കുട്ടി എന്നിവരും പത്മയോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം 18 പേര്‍ പത്രിക നല്കിയിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 64 ആയി.












Click it and Unblock the Notifications